Annual General Body Meeting

Annual General Body Meeting

വാര്‍ഷിക പൊതുയോഗ നോട്ടീസ്

മാന്യരെ,
കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബേങ്ക് ലിമിറ്റഡ്, നമ്പര്‍ 1534, കണ്ണൂര്‍ - 2 ന്റെ 2024 - 2025 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പൊതുയോഗം 2025 ഓഗസ്റ്റ് മാസം 10 - ാം തീയ്യതി ഞായറാഴ്ച രാവിലെ 10.30 ന് ബാങ്കിന്റെ താവക്കരയിലുള്ള ഹെഡ്ഡോഫീസില്‍ വെച്ച് ചേരുന്നതാണ്. പൊതുയോഗത്തില്‍ മുഴുവന്‍ 'എ' ക്ലാസ് അംഗങ്ങളെയും സാദരം ക്ഷണിക്കുന്നു.
പൊതുയോഗത്തില്‍ ഹാജരാകുന്ന അംഗങ്ങള്‍ 'എ' ക്ലാസ് അംഗത്വം തെളിയിക്കുതിനായി ഷെയര്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ലോണ്‍ പാസ് ബുക്ക് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി കൊണ്ട് വരേണ്ടതാണ്.
പൊതുയോഗ നോട്ടീസ് ബാങ്കിന്റെ ഹെഡ്ഡാഫീസിലും, ബ്രാഞ്ചുകളിലും സഹകരണ ചട്ടവും നിയമാവലിയും പ്രകാരം പ്രസിദ്ധീകരിക്കേണ്ട മറ്റ് സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുയോഗത്തില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങളും പ്രമേയങ്ങളും 2025 ഓഗസ്റ്റ് മാസം 6 -ാം തീയ്യതി ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ജനറല്‍ മാനേജര്‍ക്ക് നല്‍കേണ്ടതാണ്.

ഭരണസമിതി തീരുമാനപ്രകാരം
-(ഒപ്പ്)-
പി. രൂപ (ജനറല്‍ മാനേജര്‍)