Connected with Us!
The Kannur Co-operative Urban, Bank LTD No.1534, Bank Road Thavakkara, Kannur - 2
Stay Connected
'സഹകരണങ്ങള്‍ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു' ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് ഹെഡ് ഓഫീസില്‍ പതീകാത്മകമായ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ബാങ്ക് ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ പതാക ഉയര്‍ത്തി സഹകരണ ദിനാശംസകള്‍ നേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 2030-ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും സഹകരണ മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും ഈ ലക്ഷ്യങ്ങളിലേക്ക് നമ്മെ നയിക്കുമെന്ന അദ്ധേഹം പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയില്‍, ജനറല്‍ മാനേജര്‍ പി. രൂപ, അസിസ്റ്റന്റ് സെക്രട്ടറി കെ. പി. പുഷ്പ, ബ്രാഞ്ച് മാനേജര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.