Connected with Us!
The Kannur Co-operative Urban, Bank LTD No.1534, Bank Road Thavakkara, Kannur - 2
Stay Connected
കണ്ണൂര്‍: കണ്ണൂരിലെ ജനങ്ങളുടെ വിശ്വാസതകാത്തു സൂക്ഷിച്ച് കണ്ണുരിന്റെ സ്വന്തം ബാങ്കായി നിലകൊള്ളാന്‍ കണ്ണൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് സാധിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ എം പി കെ സുധാകരന്‍. കണ്ണൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് സി കരുണാകരന്റെ സ്മരണാര്‍ത്ഥം ബാങ്ക് ഏര്‍പ്പെടുത്തിയ കെ സി യു ബി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എം പി മുഹമ്മദലി, ഡയറക്ടര്‍ ടി. ജയകൃഷ്ണന്‍, കായക്കൂല്‍ രാഹുല്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ ടി. മുകുന്ദന്‍, കെ മോഹനന്‍, ജനറല്‍ മാനേജര്‍ പി.രൂപ, ഒ പി പ്രമോദ്, ടി പ്രദീപന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.