കെ.സി.യു.ബി. വിദ്യാഭ്യാസ അവാര്‍ഡ്  2025 - അപേക്ഷ ക്ഷണിച്ചു

കെ.സി.യു.ബി. വിദ്യാഭ്യാസ അവാര്‍ഡ് 2025 - അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ 'എ' ക്ലാസ് മെമ്പര്‍ മാരുടെ മക്കളില്‍ നിന്ന് 2024-25 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്, 90% മാര്‍ക്ക് നേടിയവര്‍ക്കും, ഉന്നത വിദ്യാഭ്യാസരംഗത്ത് റാങ്ക് നേടിയവര്‍ക്കും ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് സി കരുണാകരന്റെ സ്മരണാര്‍ത്ഥം 'കെ സി യു ബി വിദ്യാഭ്യാസ അവാര്‍ഡ് - 2025' ന് അപേക്ഷ ക്ഷണിച്ചു. 2025 ജൂലായ് 31ന് മുമ്പായി മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, പാസ്പൊര്‍ട്ട് സൈസ് ഫോട്ടോ, മെമ്പര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം താവക്കരയിലുള്ള ഹെഡ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍ : 04972703215, 9895189465